ഫിജോ ജോസ്
അതിരപ്പിള്ളി: അതിജീവിതയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊരട്ടി മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ ഫിജോ ജോസിനെയാണ് (40) തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ 13നാണ് സംഭവം.
ഒരു പവൻ വീതം തൂക്കമുളള സ്വർണമാലയും വളയുമാണ് കവർന്നത്. കേസിൽ കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ വീട്ടിൽ റഷീദ് (44), മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പള്ളിപടി സ്വദേശി അത്താവീട്ടിൽ ജലാലുദ്ദീൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ 13 ചിക്ലായി സ്വദേശി കളിക്കാട്ടിൽ വീട്ടിൽ ജോബിൻ (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ഫിജോ ജോസ് ചാലക്കുടി കൂടപ്പുഴയിലെത്തിയെന്ന രഹസ്യ വിവരം ലഭിച്ചത് പ്രകാരമാണ് അറസ്റ്റ്. പ്രതി ചാലക്കുടി, കൊരട്ടി, കാലടി, അങ്കമാലി, വേങ്ങര, കെണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച കേസുകളിലും സ്ത്രീയെ ആക്രമിച്ച കേസിലും ഒമ്പത് മോഷണ കേസുകളിലുമടക്കം 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.പി. ബെന്നി, എസ്.ഐമാരായ ടി.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എ.എസ്.ഐമാരായ കെ.യു. വിനോദ്, എ.എസ്.ഐ വി.യു. സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ. ബിനു, എസ്.സി.പി.ഒ കെ.എസ്. സുനീഷ്, സി.പി.ഒ ഇ.എ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.