കൊടുങ്ങല്ലൂർ: ജില്ലയുടെ തീരദേശത്ത് കൂടി കടന്നുപോകുന്ന ദേശീയപാത 66ൽ ആറുവരിപാത നിർമാണത്തോടെ രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നാഷനൽ ഹൈവേ അതോറി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) 17 കോടി രൂപ അനുവദിച്ചു. ദേശീയപാത നിർമാണത്തിനിടെ ഉണ്ടായ വെള്ളക്കെട്ട് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിൽ എൻ.എച്ച്.എ.ഐ ജില്ല കലക്ടർ മുഖേന അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം മുമ്പ് എസ്റ്റിമേറ്റ് ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് എസ്റ്റിമേറ്റ് സമർപ്പിച്ച കൊടുങ്ങല്ലൂർ നഗരസഭ, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം ഗ്രാമ പഞ്ചയത്തുകൾക്ക് ഉൾപ്പെടെയാണ് തുക അനുവദിച്ചത്. ജില്ലയുടെ പടിഞ്ഞാറൻ തീരദേശത്തെ നഗരസഭകൾ ഉൾപ്പെടെ 15 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പ്രാഥമിക എസ്റ്റിമേറ്റ് പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. ഇനി വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.