അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫിസിന് മുന്നിൽ കിടക്കുന്ന പ്രവർത്തനരഹിതമായ ജീപ്പുകൾ
അന്തിക്കാട്: നിലവിൽ ഉണ്ടായിരുന്ന മൂന്ന് ജീപ്പുകളും കേടായി തുരുമ്പെടുത്ത് കട്ടപ്പുറത്തായതോടെ വാഹന സൗകര്യങ്ങളില്ലാത്തത് മൂലം അന്തിക്കാട് എക്സൈസിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ. തൃശൂർ സർക്കിൾ പരിധിയിൽപ്പെട്ട അടാട്ട്, അരിമ്പൂർ, മണലൂർ, അന്തിക്കാട് എന്നിങ്ങിനെ വിപുലമായ പ്രദേശത്തിന്റെ ചുമതലയുള്ളതാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫിസ്. ഒന്നര വർഷമായി ഇവിടത്തെ മൂന്ന് ജീപ്പുകളും കട്ടപ്പുറത്താണ്.
വാഹന സൗകര്യമില്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച ഓപറേഷൻ തണ്ടറിലും തൂഫാനിലും ഏറെ ബുദ്ധിമുട്ടിയാണ് ഇവർ പങ്കാളികളാകുന്നത്. അന്തിക്കാട് ഓഫിസിൽനിന്ന് 25 കിലോമീറ്റർ പിന്നിട്ട് വേണം അടാട്ട് എത്താൻ. എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ അവിടെ പോകാനുൾപ്പടെ എക്സൈസിന്റെ കൈവശമുള്ളത് രണ്ട് ഇരുചക്രവാഹനങ്ങൾ മാത്രമാണ്. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകളിൽ അന്തിക്കാട് എക്സൈസ് വിഭാഗം വലിയ രീതിയിൽ ഇടപെടുന്നുണ്ട്.
ചേർപ്പ്, കോലഴി റേഞ്ചുകളിലും വാഹനങ്ങളില്ലാത്തത് മൂലം സമാന സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. പുതിയ സർക്കാർ വന്നിട്ടും വാഹനം അനുവദിക്കാൻ നടപടിയില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.