Posted On
date_range Updated On
date_range കാപ്പ ലംഘിച്ച് മയക്കുമരുന്ന് വിൽപന; 25 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിൽ
തൃശൂർ: വിൽപനക്കായി കൊണ്ടുവന്ന 25 ഗ്രാമിലധികം വരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കരുവന്നൂർ നെടുംപുരയ്ക്കൽ ഷമീറിനെയാണ് (41) നെടുപുഴ എസ്.ഐ പി.സി. സനേഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കാപ്പ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളയാളാണ് ഷമീർ. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എ.സി.പി ശശിധരൻ എന്നിവരുടെ നിർദേശാനുസരണം നെടുപുഴ എസ്.ഐ സനേഷിന് ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വട്ടപ്പിന്നിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സീനിയർ സി.പി.ഒമാരായ അനിൽകുമാർ, കൃഷ്ണകുമാർ, ശിവകുമാർ, സി.പി.ഒമാരായ അഭീഷ് ആന്റണി, അജീഷ്, സുജിത്ത്, വിശാഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.