ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ത്തു​പ്പാ​ട​ത്ത് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​വ​ര്‍ച്ച ന​ട​ത്തു​ക​യും ഗൃ​ഹ​നാ​ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്ന്​ പ്ര​തി​ക​ള്‍ കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. പ​റ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍ കൃ​ഷ്ണ, മി​ഥു​ന്‍ കൃ​ഷ്ണ, വി​ഷ്ണു പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

എ​സ്.​എ​ച്ച്.​ഒ എം.​കെ. മു​ര​ളി, എ​സ്.​ഐ അ​ജി​കു​മാ​ര്‍, ജൂ​നി​യ​ര്‍ എ​സ്.​ഐ ഉ​ദ​യ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ഇ​ത്തു​പ്പാ​ടം മു​തു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി​ക​ള്‍ ജി​നേ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ഭാ​ര്യ സി​ന്ധു​വി​െൻറ ആ​റ് പ​വ​ന്‍ സ്വ​ര്‍ണം ക​വ​രു​ക​യും ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ഒ​രാ​ള്‍ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. 

Tags:    
News Summary - man kidnapped; three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.