മ​തി​ല​ക​ത്തെ പ്ര​കൃ​തി​സൗ​ഹൃ​ദ ഹ​രി​ത ബൂ​ത്തി​ന്റെ ക​വാ​ടം

മ​തി​ല​ക​ത്ത് പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യി വോ​ട്ടു ചെ​യ്യാം

മ​തി​ല​കം: സ​മ്മ​തി​ദാ​യ​ക​ർ​ക്ക് പ​രി​സ്ഥി​തി​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കി ‘ഹ​രി​ത പോ​ളി​ങ് ബൂ​ത്ത്’. ചാ​ല​ക്കു​ടി പാ​ർ​ല​മെ​ന്റ​റി മ​ണ്ഡ​ല​ത്തി​ലെ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ഹ​രി​ത മാ​തൃ​ക പോ​ളി​ങ് ബൂ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലെ പോ​ളി​ങ് ബൂ​ത്താ​ണ് പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​ക്കി​യ​ത്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യു​ള്ള പോ​ളി​ങ് ബൂ​ത്താ​ണി​ത്.

പ​ച്ച​യോ​ല​കൊ​ണ്ടു​ള്ള സ്വാ​ഗ​ത ബോ​ർ​ഡ്, കു​രു​ത്തോ​ല തോ​ര​ണം, വേ​സ്റ്റ് ബി​ൻ ആ​യി ഓ​ല​മെ​ട​ഞ്ഞു​ള്ള വ​ല്ലം തു​ട​ങ്ങി പ്ലാ​സ്റ്റി​ക് മു​ക്ത​മാ​ക്കി​യാ​ണ് ബൂ​ത്ത് നി​ർ​മി​ച്ച​ത്.

ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ നോ​ഡ​ൽ ഓ​ഫി​സ​ർ അ​ഡ്‍ലി ഉ​സ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ത പോ​ളി​ങ് ബൂ​ത്ത് ഒ​രു​ക്കി​യ​ത്. 1300ഓ​ളം പേ​ർ​ക്കാ​ണ് ഈ ​ബൂ​ത്തി​ൽ വോ​ട്ട​വ​കാ​ശ​മു​ള്ള​ത്. ത​ണ​ൽ മ​ര​ങ്ങ​ളു​ള്ള ​േബ്ലാ​ക്ക് അ​ങ്ക​ണം പൊ​തു​വെ പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലും അ​ധി​കൃ​ത​ർ ഹ​രി​ത ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Let's vote in a friendly environment at Mathilakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.