വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത് പു​റ​ത്താ​ക്കി; കു​ടും​ബം മൂ​ന്നു ദി​വ​സ​മാ​യി തെ​രു​വി​ൽ

പ​ഴ​യ​ന്നൂ​ർ: വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത് വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചു പു​റ​ത്താ​ക്കി. തി​രി​ച്ചു​വ​ന്നാ​ൽ തീ​ർ​ക്കു​മെ​ന്ന് അ​യ​ൽ​വാ​സി​യു​ടെ കൊ​ല​വി​ളി. ഭ​യ​ന്ന കു​ടും​ബം രോ​ഗി​യാ​യ മാ​താ​വു​മാ​യി ര​ണ്ടു നാ​ളാ​യി തെ​രു​വി​ൽ. കു​മ്പ​ള​ക്കോ​ട് ത​ലാ​ടി​ക്കു​ന്ന് നാ​രാ​യ​ണ​ൻ​കു​ട്ടി​യും (36) അ​മ്മ വി​ശാ​ലു​വും ഭാ​ര്യ സ​ജി​ത​യും ഇ​വ​രു​ടെ 12കാ​രി​യാ​യ മ​ക​ളു​മാ​ണ് അ​യ​ൽ​വാ​സി​യു​ടെ കൊ​ല​വി​ളി​യി​ൽ ഭ​യ​ന്ന് തെ​രു​വി​ൽ ക​ഴി​യു​ന്ന​ത്. അ​യ​ൽ​വാ​സി​യു​ടെ ബ​ന്ധു നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ സ്ഥ​ലം കൈ​യേ​റി​യ​താ​യി പ​റ​യു​ന്നു. അ​തു​സം​ബ​ന്ധി​ച്ച് നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ അ​മ്മ വി​ശാ​ലു കേ​സ് കൊ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് അ​ക്ര​മ​മെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി പോ​ലു​മി​ല്ലാ​തെ വീ​ട്ടി​ലെ സ​ർ​വ​സാ​ധ​ന​ങ്ങ​ളും അ​ക്ര​മി ന​ശി​പ്പി​ച്ചു. ടി.​വി, ത​യ്യ​ൽ മെ​ഷീ​ൻ, കു​ട്ടി​യു​ടെ ബു​ക്ക്, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി കൂ​ലി​വേ​ല ചെ​യ്ത് സ്വ​രൂ​പി​ച്ച സ​ക​ല വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ൾ ത​ക​ർ​ത്തു. വീ​ട്ടി​നു​ള്ളി​ൽ ത​ക​ർ​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ല​ത്ത് മു​ഴു​വ​ൻ ര​ക്ത​ക്ക​റ​യാ​ണ്. ടി.​വി ച​വി​ട്ടി പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ അ​ക്ര​മി​യു​ടെ കാ​ലി​ൽ മു​റി​വേ​റ്റി​രു​ന്നു. ആ​ദ്യം ഇ​യാ​ൾ ഇ​വ​രെ മ​ർ​ദി​ച്ച​പ്പോ​ൾ കു​ടും​ബം പ​ഴ​യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​യു​മാ​യി ചെ​ന്നു. പൊ​ലീ​സെ​ത്തി ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ കൂ​ടു​ത​ൽ ക്ഷു​ഭി​ത​നാ​യെ​ത്തി ഇ​വ​രെ അ​ടി​ച്ചു​പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് വീ​ട് ത​ക​ർ​ത്ത​ത്. തി​രി​ച്ചെ​ത്തി​യാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്നാ​ണ് ഇ​യാ​ളു​ടെ ഭീ​ഷ​ണി. ഇ​തോ​ടെ​യാ​ണ് കു​ടും​ബം വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. പി​ന്നീ​ട് ഒ​രു ദി​വ​സം ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ ക​ഴി​ഞ്ഞു. പി​ന്നീ​ട് തെ​ക്കേ​ത്ത​റ വേ​ട്ട​ക്കൊ​രു​മ​ക​ൻ കാ​വ് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ആ​ൽ​മ​ര​ചു​വ​ട്ടി​ലാ​ണ് ഇ​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. അ​ടു​ത്തു​ള്ള വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. എ​ത്ര നാ​ൾ ഇ​ങ്ങ​നെ ക​ഴി​യ​ണ​മെ​ന്ന​റി​യി​ല്ല. സ്വ​ന്തം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​നും ഭ​യ​മി​ല്ലാ​തെ ക​ഴി​യാ​നും സ​ഹാ​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ യാ​ച​ന. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ വെ​ള്ളം കു​ടി​ക്കാ​നു​ള്ള ഗ്ലാ​സ് പോ​ലും അ​ക്ര​മി ബാ​ക്കി വെ​ച്ചി​ട്ടി​ല്ല. അ​യ​ൽ​വാ​സി മ​ണി​ക​ണ്​​ഠ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - house is destroyed by some people family is on street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.