ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ജോ​ർ​ജി​യ​യി​ൽ റേ​ഡി​യോ​ഗ്രാ​ഫ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 22.46 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട തോ​ണ്ടു​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട​വി​ല​ങ്ങ് പൊ​ടി​യ​ൻ ബ​സാ​ർ എ​രാ​ശ്ശേ​രി അ​ശ്വി​ൻ കൃ​ഷ്ണ ത​ട്ടി​പ്പി​നി​ര​യാ​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ്ര​തി സിം​ഗ​പ്പൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ വ​ന്ന​താ​യി തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന് വി​വ​രം ല​ഭി​ച്ച​ത് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. 2025 മാ​ർ​ച്ചി​നും 2026 ഫെ​ബ്രു​വ​രി​ക്കും ഇ​ട​യി​ൽ ത​വ​ണ​ക​ളാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന 22,46,430 രൂ​പ അ​യ​ച്ച് വാ​ങ്ങി​യ ശേ​ഷം വി​സ ശ​രി​യാ​ക്കി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മു​ഹ​മ്മ​ദ് ആ​സി​ഫ് ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു ത​ട്ടി​പ്പ് കേ​സി​ലും പ്ര​തി​യാ​ണ്.

കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ എ​സ്. അ​ജ​യ്, എ​സ്.​ഐ ജി.​എ​സ്. സെ​ബി, സി.​പി.​ഒ​മാ​രാ​യ സു​ബീ​ഷ്, സ​നോ​ജ്, ജി​നേ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Fraud of 22.46 lakh promising jobs in Georgia; Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.