മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ഫിദയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിക്കാം

ഏ​ങ്ങ​ണ്ടി​യൂ​ർ: ഒ​മ്പ​ത് വ​യ​സ്സു​കാ​രി ഫി​ദ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ ക​രു​ണ തേ​ടി സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന ബാ​ലി​ക​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17ാം വാ​ർ​ഡി​ലെ പാ​ല​ത്തും വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ​യും റു​ക്ക്സാ​ന​യു​ടെ​യും മ​ക​ളാ​യ ഫി​ദ ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്റ് തോ​മ​സ് എ​ൽ.​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മ​ജ്ജ ദാ​നം ചെ​യ്യു​ന്ന​ത് ഫി​ദ​യു​ടെ അ​ഞ്ചു വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ൻ യു.​കെ.​ജി വി​ദ്യാ​ർ​ഥി അ​ജ്ഫാ​ൻ ആ​ണ്. ആ​റ് മാ​സ​മാ​യി ഫി​ദ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. നി​ല​വി​ൽ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മാ​താ​വ് റു​ക്സാ​ന​യും ഫി​ദ​യും മ​ജ്ജ ദാ​നം ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ അ​ജ്ഫാ​നും ഡോ​ക്‌​ട​ർ​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ലാ​ണ്. നി​ല​വി​ൽ ഉ​ദാ​ര​മ​തി​യാ​യ ഒ​രു വ്യ​ക്തി​യു​ടെ കാ​ര്യ​ണ്യ​ത്തി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​ത്.

മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് മാ​ത്രം 15 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഡ്രൈ​വ​ർ ജോ​ലി ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​ക്ക് ഇ​ത്ര​യും വ​ലി​യ ചി​കി​ത്സാ​ചെ​ല​വ് ഒ​റ്റ​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഒ​ത്തു​ചേ​ർ​ന്ന് ഫി​ദ ചി​കി​ത്സ സ​ഹാ​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​റ്റു​വ ഷാ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. നൗ​ഷാ​ദ് കൊ​ട്ടി​ലി​ങ്ങ​ലി​നെ ചെ​യ​ർ​മാ​നാ​യും ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ​യെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും എ​സ്.​എ. ന​വാ​സ്, കെ.​പി.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​രെ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും സു​ബൈ​ർ വ​ലി​യ​ക​ത്ത്, ഷ​റ​ഫു കു​ട്ടേ​ങ്ങാ​ട​ത്ത് എ​ന്നി​വ​രെ ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യും റം​ജു സേ ​ഠി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ഹാ​യ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫി​ദ​യു​ടെ മാ​താ​വി​ന്റെ പേ​രി​ൽ അ​ക്കൗ​ണ്ടും തു​റ​ന്നു. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ: RUKHSANA, A/c -060301000017830, IFSC: IOBA0000603, INDIAN OVERCEAS BANK, ENGANDIYUR. ഫോ​ൺ: 98461 61686.

Tags:    
News Summary - Bone marrow transplant surgery: Let us unite to save Fida's life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.