ക​യ്പ​മം​ഗ​ല​ത്ത് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട വ​ട​ക്ക് മ​ല​യാ​റ്റി​ൽ ശ്രീ​ഭ​ഗ​വ​തി വി​ഷ്ണു​മാ​യ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നു​ള്ള ച​ര​ടി​ൽ കോ​ർ​ത്ത സ്വ​ർ​ണ താ​ലി​യും ഭ​ണ്ഡാ​ര​ത്തി​ലെ പ​ണ​വും ക​വ​ർ​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ പൂ​ജാ​രി ന​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ക്ഷേ​ത്ര ഓ​ഫി​സി​ന്റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് ശ്രീ​കോ​വി​ലി​ന്റെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​നാ​യി ച​ര​ടി​ൽ കോ​ർ​ത്തു​വെ​ച്ചി​രു​ന്ന 200 മി​ല്ലി​ഗ്രാം തൂ​ക്ക​മു​ള്ള സ്വ​ർ​ണ താ​ലി​യാ​ണ് മോ​ഷ്ടി​ച്ച​ത്. വി​ഷ്ണു​മാ​യ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ഭ​ണ്ഡാ​രം പൊ​ളി​ച്ച് പ​ണ​വും ക​വ​ർ​ന്നു. അ​ഞ്ച് മാ​സം മു​മ്പാ​ണ് ഭ​ണ്ഡാ​രം അ​വ​സാ​ന​മാ​യി തു​റ​ന്ന​ത്. 5,000 രൂ​പ​യോ​ളം ഭ​ണ്ഡാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Theft at Kaipamangalam temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.