സുമേഷ് അനുരാജ് നിധിന്‍ നൗഫല്‍

എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ

കാട്ടൂർ: എം.ഡി.എം.എയുമായി നാലുപേർ പൊലീസിന്റെ പിടിയിൽ. കാറളം പുല്ലത്തറ പെരുമ്പിള്ളി സുമേഷ് (44), ആനന്ദപുരം ഞാറ്റുവെട്ടി അനുരാജ് (26), എടത്തിരുത്തി അരിമ്പുള്ളി നിധിന്‍ (30), വെള്ളാങ്കല്ലൂർ വെയ്‍ലിത്തേരി നൗഫല്‍(34) എന്നിവരാണ് പിടിയിലായത്.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഈസ്റ്റർ, വിഷു സീസണിൽ യുവാക്കൾക്ക് വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.

റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസിന്‍റെ നേതൃത്വത്തിൽ സി.ഐ. അരുൺ, കാട്ടൂർ ഐ.എസ്.എച്ച്.ഒ ഹൃഷികേശൻ നായർ, എസ്.ഐ. സ്റ്റീഫൻ, സി.എ. ജോബ്, ടി.ആർ. ഷൈൻ ഷറഫുദ്ദീൻ, ലിജു ഇയ്യാനി, ബിനു, ടി.വി. മാനുവൽ, എസ്.ഐ. മണികണ്ഠൻ, സജീവ്, ശ്രീജിത്ത്, ധനേഷ്, കെ.എസ്. സനിൽ, കിരൺ, ശ്യാം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Four people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-09 04:00 GMT