കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ന​ന്നാ​ക്കാ​ൻ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം എ​ടു​ത്ത വ​ലി​യ കു​ഴി

കുടിവെള്ളമില്ലാതെ അഞ്ച് മാസം;വോട്ട് ബഹിഷ്കരിച്ച് ചെന്ത്രാപ്പിന്നിയിലെ 60 കുടുംബങ്ങൾ

 ചെ​ന്ത്രാ​പ്പി​ന്നി: ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് അ​ഞ്ച് മാ​സ​മാ​യ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ അ​റു​പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ. നി​ര​വ​ധി ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ചു.

എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് നേ​താ​ജി റോ​ഡ് പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള​ള വി​ത​ര​ണ​മാ​ണ് മു​ട​ങ്ങി​യ​ത്. നാ​ട്ടി​ക ഫ​ർ​ക്ക ശു​ദ്ധ​ജ​ല പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്ത് 200 എം.​എം വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം.

അ​ഞ്ച് മാ​സം മു​മ്പ് പൊ​ട്ടി​യ പൈ​പ്പ് ര​ണ്ട് ത​വ​ണ ക​രാ​റു​കാ​രെ​ത്തി ചോ​ർ​ച്ച​യ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​തോ​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം വീ​ടു​ക​ളി​ലെ കു​ടി​വെ​ള്ളം മു​ട്ടി​യ​ത്. കു​ടി​വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ വാ​ട്ട​ർ കി​യോ​സ് കു​ക​ളി​ൽ നി​ന്നും ബ​ന്ധു​വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​മാ​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ച​ത്.

പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കാ​ൻ ദേ​ശീ​യ പാ​ത​യോ​ര​ത്ത് കു​ളം ക​ണ​ക്കെ എ​ടു​ത്ത കു​ഴി ഇ​പ്പോ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​മു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് ഇ​വി​ടെ സ​മീ​പ​ത്തെ കാ​ന​യി​ലൂ​ടെ ഒ​ഴു​കി പാ​ഴാ​കു​ന്ന​ത്. എം.​പി, എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും വേ​ണ്ട വി​ധം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് വാ​ർ​ഡ് അം​ഗം ഉ​മ​റു​ൽ ഫാ​റൂ​ഖ് പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Tags:    
News Summary - Five months without drinking water; 60 families in Chentrapinni boycott voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.