ന്യൂഡൽഹി: സിവിൽ കേസിൽ യഥാർഥ തർക്കം എന്തെന്നറിയാതെ ഉത്തരവിറക്കിയെന്ന് പറഞ്ഞ് തൃശൂർ പ്രിൻസിപ്പൽ സബ് ജഡ്ജിയെ അച്ചടക്ക നടപടിയായി കേരള ജുഡീഷ്യൽ അക്കാദമിയിലേക്ക് പരിശീലനത്തിന് അയച്ച കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. തെറ്റുകൾ കാണിച്ച് കനമുള്ള ദണ്ഡ് വീശുന്ന മേലധികാരിയുടെ സമീപനമാകരുത് മേൽകോടതികൾ കീഴ്കോടതി ജഡ്ജിമാരോട് സ്വീകരിക്കേണ്ടത്. അതിന് പകരം ഒരു സുഹൃത്തിന്റെയും മാർഗദർശിയുടെയും തത്വജ്ഞാനിയുടെയും സമീപനമാണ് ഉണ്ടാകേണ്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്.
സുപ്രീംകോടതി വിധികൾ മുഖവിലക്കെടുക്കതെ ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ സഞ്ജത് കരോൾ, വിപുൽ എം പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ച് അൽഭുതം പ്രകടിച്ചു. ഇത്തരമൊരു നടപടി കോടതിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുമെന്നും നിർഭയമായി വിധിപറയാനുള്ള ആത്മവിശ്വാസമില്ലാതാക്കുമെന്നും ബെഞ്ച് വിമർശിച്ചു. കീഴ്കോടതി ജഡ്ജിയുടെ പക്കലുണ്ടായ തെറ്റ് എന്താണെന്ന് പറയാത്ത ഹൈകോടതിക്കാണ് പിഴവ് പറ്റിയതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.