എളനാട്: കാട്ടാന ഭീതി വിട്ടൊഴിയുന്നില്ല, തിരുമണിയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരുദിവസത്തെ ഇടവേളക്കുശേഷം ചേലക്കര മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാവുകയാണ്. കർഷകനായ സി.പി. രാജന്റെ തോട്ടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത 50ഓളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്. സൗര തൂക്കുവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. അവലോകനങ്ങളും ചർച്ചകളുമല്ല, ശാശ്വത പരിഹാരമാണ് വേണ്ടെതെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.