ALET............'പരാതി പരിഹാര ഭവൻ' വന്നേക്കും; വകുപ്പുകളെ കാര്യക്ഷമമാക്കാൻ സമഗ്ര പരിഷ്കരണം

നാലാം ഭരണ പരിഷ്കരണ കമീഷന്‍റെ ഒമ്പതാം റിപ്പോർട്ട്​ പരിഗണിച്ചാണ്​ സർക്കാർ നടപടി പി.പി. പ്രശാന്ത്​ തൃശൂർ: വിവിധ സർക്കാർ വകുപ്പുകളിലും കമീഷനുകളിലും ഓംബുഡ്​സ്മാ​നിലും വന്നുചേരുന്ന പരാതികൾ പരിഹരിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കാൻ സംവിധാനമൊരുങ്ങുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച്​ 'പരാതി പരിഹാര ഭവൻ' രൂപവത്​കരിച്ച്​ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഭരണപരിഷ്കാര കമീഷന്‍റെ നിർദേശം പരിശോധിച്ച്​ നടപടി സ്വീകരിക്കാൻ സർക്കാർ പൊതുമരാമത്തിന്​ നിർദേശം നൽകി. സർക്കാർ സംവിധാനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്ന നാലാം ഭരണ പരിഷ്കരണ കമീഷന്‍റെ ഒമ്പതാം റിപ്പോർട്ട്​ പരിഗണിച്ചാണ്​ സർക്കാർ നടപടി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര സംവിധാനങ്ങൾക്കുപുറമെ, പൊതുജീവനക്കാരും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിലാക്കിയുള്ള സംവിധാനമാണ്​ വിഭാവനം ചെയ്തിട്ടുള്ളത്​. പൊതു വെബ്​സൈറ്റ്​, അറ്റൻഡർമാർ, ഐ.ടി ശൃംഖല എന്നിവ ഉൾകൊള്ളുന്ന സമഗ്ര ​പ്രപ്പോസൽ സമർപ്പിക്കാനാണ്​ വിവിധ വകുപ്പുകളോട്​ സർക്കാർ നിർദേശം​. സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂൾ ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. വിവിധ കമീഷനുകളുടെ പ്രവർത്തനം വെബ്​ അധിഷ്ഠിതമാക്കും. ഒരു പൊതു വെബ്​സൈറ്റിന്​ കീഴിലാ​ക്കിയോ, പ്രത്യേകമോ പോർട്ടലുകൾ തുടങ്ങി പണമടക്കാനും പരാതിപ്പെടാനും ഉള്ള സംവിധാനം കൊണ്ടുവരും. കൃത്യമായ ഇടവേളകളിൽ പരാതികൾ പരിശോധിച്ച്​ നടപടി സ്വീകരിക്കുന്നുണ്ടെന്ന്​ വിലയിരുത്താൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓബുഡ്സ്മാന് നേരിട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും. പരാതി കുറയ്ക്കാൻ വേണ്ടി ഉപഭോക്​താക്കൾക്കും ജീവനക്കാർക്കും ​ബോധവത്​കരണ പരിപാടി സംഘടിപ്പിക്കും. വിവരാവകാശ കമീഷൻ ഉൾപ്പെടെ വിവിധ കമീഷനുകളും ഓംബുഡ്​സമാനും എല്ലാ ജില്ലകളിലും ഒന്നിടവിട്ട മാസങ്ങളിൽ സിറ്റിങ്​ നടത്തണം. സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവത്​കരണം നടത്തും. ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.