സക്കീർ
Posted On
date_range Updated On
date_range പീഡനക്കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വടക്കേക്കാട് കുന്നാനേയിൽ വീട്ടിൽ സക്കീറിനെയാണ് (35) വടക്കേക്കാട് പൊലീസ് പിടികൂടിയത്. സംഭവത്തിനുശേഷം ഒരു വർഷമായി സക്കീർ ഒളിവിലായിരുന്നു.
പാലക്കാട് ജില്ലയിലെ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് പോക്സോ കേസുകളും മൂന്ന് കൊലപാതക ശ്രമക്കേസുകളും ഉൾപ്പടെ 11 കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.