ജില്ലയിൽ 82 പേർക്കുകൂടി കോവിഡ്

തൃശ്ശൂർ: ജില്ലയിൽ ഞായറാഴ്ച 82 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 45 പേരും വീട്ടു നിരീക്ഷണത്തിലുള്ള 792 പേരും ചേർന്ന് 919 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായുള്ളത്. 153 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,67,951 ആണ്. 6,62,102 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.