വീടിന്‍റെ താക്കോൽദാനം 28ന്

തൃശൂർ: മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല കമ്മിറ്റി ചേർപ്പിൽ കൈലാത്ത് ഗോപി-കവിത ദമ്പതികൾക്കായി നിർമിച്ച വീടിന്‍റെ താക്കോൽദാനം ഫെബ്രുവരി 28ന് രാവിലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രസിഡന്‍റ്​ സജീവൻ നടത്തറ അധ്യക്ഷത വഹിക്കും. പെരുവനം കുട്ടൻ മാരാർ, ടി.വി. ചന്ദ്രമോഹൻ, സുന്ദരൻ കുന്നത്തുള്ളി എന്നിവർ പങ്കെടുക്കും. ചേർപ്പ് സി.എൻ.എൻ സ്‌കൂൾ മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സമിതി നൽകുന്ന മാനവരക്ഷാ പുരസ്കാരം ആന്‍റണി പന്തല്ലൂക്കാരന് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. വാർത്തസമ്മേളനത്തിൽ സജീവൻ നടത്തറ, കെ.കെ. രാജീവൻ, സുരേഷ് എൻ. കരുൺ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.