തദ്ദേശ സ്വയംഭരണ ദിനാഘോഷം: തദ്ദേശ സ്ഥാപനങ്ങൾ 1.79 കോടി രൂപ സമാഹരിക്കണം

തൃശൂർ: പഞ്ചായത്ത്​ ദിനം തദ്ദേശ സ്വയംഭരണ ദിനമായതോടെ നഗരസഭകളും കോർപറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്ഥാപനങ്ങൾ കൂടി ഫെബ്രുവരി 18, 19 ദിവസങ്ങളിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാകും. ദിനാഘോഷത്തിന്‍റെ ഭാഗമായി 1.79 കോടി രൂപ​ തദ്ദേശ സ്ഥാപനങ്ങൾ തനത്​ ഫണ്ടിൽനിന്ന്​ സമാഹരിച്ച്​ നൽകാൻ ഉത്തരവിറങ്ങി. തദ്ദേശ വകുപ്പ്​ ഏകീകരണത്തോടെയാണ്​ തദ്ദേശ സ്വയംഭരണ ദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്​. 18ന്​ ഓൺലൈനായും 19ന്​ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുമാണ്​ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. സ്വരാജ്​ ട്രോഫി, മഹാത്മ അയ്യങ്കാളി പുരസ്കാരം, മികച്ച ​സെക്രട്ടറി പുരസ്കാരം എന്നിവക്ക്​ നഗരസഭ, കോർപറേഷൻ എന്നിവരെ കൂടി പരിഗണിക്കും. പഞ്ചായത്തുകൾ - 7500 രൂപ, ​​േബ്ലാക്ക്​പഞ്ചായത്ത്​ - 12,500, ജില്ല പഞ്ചായത്ത്​ - 25,000, നഗരസഭ - 25,000, കോർപറേഷൻ - 50,000 രൂപ എന്നിങ്ങനെയാണ്​ ജനറൽ പർപസ്​ ഫണ്ടിൽനിന്ന്​ സമാഹരിച്ച്​ നൽകേണ്ടതെന്ന്​ ബുധനാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ്​ ഇറക്കിയ ഉത്തരവിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.