വിഷുത്തലേന്ന്‌ കൺസ്യൂമർഫെഡ്‌ വിറ്റത്‌ 14 കോടിയുടെ മദ്യം

കോ​ഴി​ക്കോ​ട്‌: വി​ഷു​ത്ത​ലേ​ന്ന്‌ ക​ൺ​സ്യൂ​മ​ർ​ഫെ​ഡി‍ൻെറ വി​ൽ​പ​ന​ശാ​ല​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്‌ 14.01 കോ​ടി​യു​ടെ മ​ദ്യം. വി​ഷു​ക്കാ​ല വി​ൽ​പ​ന​യി​ലെ റെ​ക്കോ​ഡാ​ണി​ത്‌. കോ​വി​ഡ്‌ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്‌ ര​ണ്ടു വ​ർ​ഷം കാ​ര്യ​മാ​യ ക​ച്ച​വ​ട​മു​ണ്ടാ​യി​രു​ന്നി​ല്ല. 2020ലെ ​വി​ഷു​ക്കാ​ല​ത്ത് 9.82 കോ​ടി​യു​ടെ വി​ൽ​പ​ന​യാ​ണ്‌ ഇ​തി​നു​മു​മ്പ്‌ ന​ട​ന്ന ഉ​യ​ർ​ന്ന ക​ച്ച​വ​ടം. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ച്ച​വ​ടം ന​ട​ന്ന​ത്‌ കൊ​യി​ലാ​ണ്ടി​യി​ലെ വി​ൽ​പ​ന​ശാ​ല​യി​ലാ​ണ്‌. 80.3 ല​ക്ഷ​ത്തി‍ൻെറ വി​ദേ​ശ​മ​ദ്യ​മാ​ണ്‌ ഇ​വി​ടെ വി​റ്റ​ത്. ര​ണ്ടാം സ്ഥാ​ന​ത്ത്‌ കോ​ഴി​ക്കോ​ട്‌ -78. 84 ല​ക്ഷം, മൂ​ന്നാം സ്ഥാ​നം കൊ​ടു​ങ്ങ​ല്ലൂ​ർ -74.61 ല​ക്ഷം. കു​ന്ദം​കു​ളം 68.65 ല​ക്ഷം, മ​ട്ട​ന്നൂ​ർ 60.85 ല​ക്ഷ​ത്തി‍ൻെറ​യും മ​ദ്യം വി​റ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.