ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ നിര്‍ധനരായ 100 പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കും

തൃശൂര്‍: ഡോ. പല്‍പ്പു ഫൗണ്ടേഷൻ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ നിര്‍ധനരായ 100 പേര്‍ക്ക് ഗുരുഭവനം പദ്ധതിയിലൂടെ വീട് നിര്‍മിച്ച് നല്‍കുമെന്ന് ഫൗണ്ടേഷന്‍ മാനേജിങ്​ ട്രസ്റ്റി ഋഷി പല്‍പ്പു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ സ്വന്തമായി സ്ഥലമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് വീട്. 15 വര്‍ഷത്തേക്ക് വില്‍പന നടത്താന്‍ പാടില്ല. 500 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിച്ച് നല്‍കുകയെന്ന് ഋഷി പല്‍പ്പു പറഞ്ഞു. ഡോ. പല്‍പ്പു ഫൗണ്ടേഷന്റെ വിദഗ്ധ സമിതിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഫൗണ്ടേഷനില്‍ അപേക്ഷ നല്‍കാം. ഒക്‌ടോബര്‍ 17 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 6282483946.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.