തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് പി.ജി. ബേബി അധ്യക്ഷത വഹിച്ചു. ക്ഷേമ ബോർഡിൽനിന്ന് 2020 മുതലുള്ള പെൻഷൻ, കുടുംബ പെൻഷൻ കുടിശ്ശിക നൽകുക, മിനിമം പെൻഷൻ 5000 രൂപയാക്കുക, ആനുകൂല്യങ്ങൾ വർധിപ്പിക്കുക, സെസ് പിരിക്കാനുള്ള എല്ലാ നിർമാണങ്ങളുടെയും കണക്കെടുത്ത് പിരിച്ചെടുക്കുക, സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ച് ബിൽഡിങ് പെർമിറ്റ് നൽകുമ്പോൾതന്നെ പിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. കെ.എക്സ്. സേവ്യർ, ട്രഷറർ ജോൺ പഴേരി, ജില്ല ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി, എ.ഡി. പത്രോസ്, ഷാജു എളവള്ളി, രമേശൻ ചിറ്റിലപ്പിള്ളി, വിൽസൻ കൊന്നക്കുഴി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.