ഇരിങ്ങാലക്കുട: പടിയൂർ പൂമംഗലം കോൾ കർഷക സംഘത്തിലെ എട്ടേക്കർ തരിശുനിലത്തിൽ കർഷക കൂട്ടായ്മ നടത്തിയ നെൽകൃഷിക്ക് നൂറുമേനി വിളവ്. കഴിഞ്ഞ 20 വർഷത്തോളമായി ഈ സ്ഥലം തരിശുകിടക്കുകയായിരുന്നു. അസി. കൃഷി ഓഫിസർ വിനോദ്, യുവ കർഷകൻ ജിനോയ് ആലപ്പാട്ട്, മുതിർന്ന കർഷകൻ ജോസ് ആലപ്പാട്ട് എന്നിവർ ചേർന്ന് രൂപം നൽകിയ കൂട്ടായ്മയാണ് തരിശ് നെൽകൃഷി പദ്ധതി പ്രകാരം ഇവിടെ കൃഷിയിറക്കിയത്. വിളവെടുപ്പ് ജില്ല പഞ്ചായത്ത് മെംബർ ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ലത സഹദേവൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുധ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജേഷ് അശോകൻ, വാർഡ് അംഗങ്ങളായ ടി.വി. വിബിൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ജോയ്സി ആന്റണി, കൃഷി ഓഫിസർ ഡോ. പി.സി. സചന, കൃഷി അസി. എം.എ. സൗമ്യ എന്നിവരും കർഷക കുടുംബാംഗങ്ങളും പങ്കെടുത്തു. ------ tcm ijk എട്ട് ഏക്കർ പാടത്തെ തരിശു നെൽകൃഷിയുടെ വിളവെടുപ്പ് ജില്ല പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.