ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ നല്‍കുന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ . പരിശീലന പരിപാടിയില്‍ വിവരശേഖരണത്തിനാവശ്യമായ സോഫ്റ്റ്വെയര് പരിചയപ്പെടുത്തല്‍, ഭവനസന്ദര്‍ശനം നടത്തി ശേഖരിക്കേണ്ട വിഷയങ്ങള്‍, പ്രസ്തുത വിവരങ്ങള്‍ വിശകലനം ചെയ്യേണ്ട വിധം എന്നിവയെക്കുറിച്ചെല്ലാം വിശദമായ പരിശീലനം നല്‍കി. ആളൂര്‍, മുരിയാട് പഞ്ചായത്തുകളിലെ പരിശീലനം ആളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലേത് പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും കാട്ടൂര്‍, കാറളം പഞ്ചായത്തുകളിലെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിലും ഇരിങ്ങാലക്കുട നഗരസഭ, വേളൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ പരിശീലനം ക്രൈസ്റ്റ് കോളജിലുമാണ് സംഘടിപ്പിച്ചത്. യോഗങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ‍്യക്ഷര്‍, ജനപ്രതിനിധികള്‍, അംഗൻവാടി, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.