മേത്തല: . കടുക്കച്ചുവട് കൈമാപറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്ഫോർമറിലെ അഞ്ച് ഫ്യൂസുകളാണ് സാമൂഹിക വിരുദ്ധർ ഊരി വലിച്ചെറിഞ്ഞത്. കൂടാതെ സമീപത്തെ തെരുവ് വിളക്കും എറിഞ്ഞുപൊട്ടിച്ചു. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഫ്യൂസുകൾ ഊരിയതോടെ പ്രദേശത്തെ 250ഓളം വീടുകളിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. അധികൃതർ തെരച്ചിൽ നടത്തിയതോടെ സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ഫ്യൂസുകൾ കണ്ടെത്തി. സംഭവത്തെത്തുടർന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയറും നാട്ടുകാരും പൊലീസിൽ പരാതി നൽകി. പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിലർമാരായ ജിനി നിധിൻ, ഇ.ജെ. ഹിമേഷ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.