ദിക്ർ ഹൽഖ

കയ്പമംഗലം: ചളിങ്ങാട് മഹല്ല് കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, അൽമദ്റസത്തുശ്ശാദുലിയ്യ കമ്മിറ്റി എന്നിവ സംയുക്തമായി , ബദ്ർ മൗലിദ് വാർഷികവും നടത്തി. മജ്​ലിസിന് എം.എ. അബ്ബാസ് മുസ്​ലിയാർ നേതൃത്വം നൽകി. തുടർന്ന് നടന്ന ബദ്ർ മൗലിദ് മജ്​ലിസിന് കേരള മുസ്​ലിം ജമാഅത്ത് നേതാക്കളായ ടി.കെ. ഖാസിം മുസ്​ലിയാർ, പി.പി. അബ്ദുൽ ഖാദർ മുസ്​ലിയാർ, യൂനുസ് ലത്വീഫി, കെ.എം. മജീദ് മുസ്​ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ദുആ സമ്മേളനത്തിൽ ശാദുലിയ്യ സദർ മുഅല്ലിം ഉബൈദ് സഖാഫി അധ്യക്ഷത വഹിച്ചു. പി.എച്ച്. യൂനുസ് നഈമി മുഖ്യപ്രഭാഷണം നടത്തി. മുത്തനൂർ തങ്ങൾ സമാപന ദുആക്ക് നേതൃത്വം നൽകി. സയ്യിദ് നദീർ സഖാഫി അൽ ബുഖാരി അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.