ദേശീയപാതയോരത്തെ കരിങ്കല്ലുകൾ നീക്കി

ദേശീയപാതയോരത്ത്​ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകൾ നീക്കി ആമ്പല്ലൂർ: പുതുക്കാട് പഞ്ചായത്ത് ഓഫിസ് മുതല്‍ സെന്റര്‍ വരെ ദേശീയപാതയോരത്ത് അപകട ഭീഷണിയുയര്‍ത്തി കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ നീക്കി റോഡരികില്‍ സ്‌റ്റോണ്‍ ബാരിയറുകള്‍ സ്ഥാപിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ടോൾ കമ്പനിയാണ് കരിങ്കല്ല് കൂട്ടിയിട്ടിരുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതക്കരികില്‍ കരിങ്കല്ലുകള്‍ കൂട്ടിയിട്ടിരുന്നത് വലിയ ആശങ്കയായിരുന്നു. സര്‍വിസ് റോഡില്ലാത്ത ഈ ഭാഗത്ത് കാല്‍നടക്കാരും ബുദ്ധിമുട്ട് നേരിട്ടിരുന്നു. പഞ്ചായത്ത് ഓഫിസിലേക്കടക്കമെത്തുന്ന കാല്‍നടക്കാര്‍ക്ക് അപകടഭീഷണിയില്ലാതെ സഞ്ചരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം സെബി കൊടിയനും മറ്റ് പൊതുപ്രവർത്തകരും ജി.ഐ.പി.എല്‍ അധികൃതരെ സമീപിച്ചിരുന്നു. പടം : പുതുക്കാട് ദേശീയപാതക്കരികിൽ കരിങ്കല്ല് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് സ്ഥാപിച്ച സ്റ്റോൺ ബാരിയറുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.