യുവവൈദികന്റെ നൃത്ത വിഡിയോ വൈറൽ അഞ്ചു ദിവസത്തിനകം കണ്ടത് മൂന്നേകാല്‍ ലക്ഷം പേര്‍ കൊടകര: ഈസ്റ്റര്‍ ദിനത്തില്‍ കൊടകര സെന്‍റ് ജോസഫ്‌സ് ഫൊറോന ഇടവകയില്‍ അരങ്ങേറിയ ഫ്ലാഷ് മോബില്‍ പങ്കാളിയായ യുവവൈദികന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായി. അഞ്ചുദിവസം കൊണ്ട് മൂന്നേകാല്‍ ലക്ഷത്തിലധികം പേര്‍ വിഡിയോ കണ്ടു. കൊടകര ഫൊറോന ഇടവകയിലെ അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടനാണ് സമൂഹ മാധ്യമങ്ങളിൽ താരമായത്. കെ.സി.വൈ.എം കൊടകര എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ വൈറലായത്. നൂറുകണക്കിനാളുകള്‍ വൈദികനെ പ്രശംസിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പാടാനും നൃത്തം ചെയ്യാനുമുള്ള കഴിവ് ദൈവം നല്‍കുന്ന വരദാനമാണെന്നും അത് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ് താന്‍ ചെയ്തതെന്നും ഫാ. ജെര്‍ലിറ്റ് പറയുന്നു. മാള കുഴൂര്‍ എരവത്തൂര്‍ കാക്കനാടന്‍ വീട്ടില്‍ ജോസ് -മേരി ദമ്പതികളുടെ മകനായ ഫാ. ജെര്‍ലിറ്റ് ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് വൈദിക പട്ടം സ്വീകരിച്ചത്. അസി. വികാരിയായി ആദ്യ നിയമനം ലഭിച്ചത് മികച്ച യുവജനകൂട്ടായ്മയുള്ള കൊടകര സെന്‍റ് ജോസഫ്‌സ് ഫൊറോന ഇടവകയിലേക്കാണ്. പഠന കാലത്തും യുവജനങ്ങള്‍ക്കായുള്ള ക്യാമ്പുകളിലും നേരത്തേ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും പൊതുവേദിയില്‍ ആദ്യമായിട്ടായിരുന്നു ഫാ. ജെര്‍ലിറ്റ് ചുവടുകൾ വെച്ചത്. യുവജനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഫാ. ജെര്‍ലിറ്റ് നൃത്തത്തില്‍ പങ്കാളിയായത്. തലേ ദിവസം ഏതാനും മണിക്കൂറുകള്‍ ഇതിനായി റിഹേഴ്‌സല്‍ നടത്തിയിരുന്നു. വൈറലായ വിഡിയോ കണ്ട് നിരവധി പേര്‍ നേരില്‍ വിളിച്ചും അഭിനന്ദനം അറിയിക്കുന്നുണ്ട്. ഫാ. ജെര്‍ലിറ്റ് വരികളെഴുതി സ്വയം സംഗീതം നല്‍കിയ ക്രൂശില്‍ മരക്കുരിശില്‍ എന്ന ഭക്തിഗാനം ഇതിനകം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. --------- ക്യാപ്ഷന്‍ TCM KDA 1 ഫാ. ജെര്‍ലിറ്റ് ജോസ് കാക്കനാടന്‍ TCM KDA 1 1 യുവജനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഫാ. ജെര്‍ലിറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.