കൊടകര സെന്‍റ്​ ജോസഫ്‌സ് ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ ഒന്നിന്

കൊടകര: സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ യൗസേപ്പിതാവിന്റെ തിരുനാള്‍ ഈ മാസം 30, മേയ് ഒന്ന് തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 30ന് നേര്‍ച്ചപ്പായസം വെഞ്ചെരിപ്പ്, രൂപം എഴുന്നള്ളിച്ചുവെക്കല്‍, മേയ് ഒന്നിന് ഊട്ടുവെഞ്ചെരിപ്പ്, സില്‍ച്ചര്‍ രൂപതയിലെ ഫാ. ജോസഫ് കിഴക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, നേര്‍ച്ചസദ്യ, ഉച്ചകഴിഞ്ഞ് പ്രദക്ഷിണം എന്നിവയുണ്ടാകും. വാര്‍ത്തസമ്മേളനത്തിൽ ജനറല്‍ കണ്‍വീനര്‍ ജോ തോമസ് മാടത്താനി, ജോയന്റ് കണ്‍വീനര്‍ ഷാജി കാളിയങ്കര, കൈക്കാരന്മാരായ ഫ്രാന്‍സിസ് മംഗലന്‍, ബെന്നി ഈച്ചരത്ത് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.