വായനശാലകൾക്ക് ബുക്ക് ഷെൽഫ് നൽകി

പട്ടേപ്പാടം: ജില്ല പഞ്ചായത്ത്​ ആളൂർ ഡിവിഷനിലെ ഏഴ് വായനശാലകൾക്ക് ബുക്ക് ഷെൽഫ് വിതരണം ചെയ്തു. പട്ടേപ്പാടം താഷ്കന്‍റ്​ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ് വിതരണോദ്ഘാടനം നിർവഹിച്ചു. ടി.കെ. ഉണ്ണികൃഷ്ണൻ താക്കോൽ ഏറ്റുവാങ്ങി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. യൂസഫ്, ഐ. ബാലഗോപാൽ, യു.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും രമിത സുധീന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.