സഹൃദയ കോളജിന് കായിക പുരസ്കാരം കൊടകര: കാലിക്കറ്റ് സർവകലാശാല 2020-'21 കലാലയ വര്‍ഷത്തെ കായിക രംഗത്തെ മികവിന് നല്‍കുന്ന ബെസ്റ്റ് കോളജ് അവാര്‍ഡിന് അണ്‍ എയ്ഡഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പൊതു വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിന്. കഴിഞ്ഞ വര്‍ഷം നടന്ന യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ 14 ടീമിനങ്ങളില്‍ നിന്നും 10 വ്യക്തിഗത ഇനങ്ങളില്‍ നിന്നുമായി 196 പോയന്റ് നേടിയാണ് സഹൃദയ ഈ നേട്ടം കൈവരിച്ചത്. പുരുഷ വിഭാഗത്തില്‍ സഹൃദയക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഈ വര്‍ഷം 46 വിദ്യാര്‍ഥികള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമുകളില്‍ ഇടം നേടുകയും ഇതില്‍ 17 പേര്‍ അഖിലേന്ത്യ മത്സരങ്ങളില്‍ ജേതാക്കളാവുകയും ചെയ്തിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് സഹൃദയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. സ്‌പോര്‍ട്സ് അക്കാദമി ഡയറക്ടര്‍ ഫാ. സെബിന്‍ എടാട്ടുകാരന്‍, കായിക വകുപ്പ് മേധാവി ഡോ. പോള്‍ ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ക്യാപ്ഷന്‍ TCM KDA 3 sahrudaya college കായികരംഗത്തെ മികവിനുള്ള കാലിക്കറ്റ് സർവകലാശാല പുരസ്‌കാരം കൊടകര സഹൃദയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.