തൃശൂർ: ജാതിശക്തികൾ തിരിച്ചുവരുന്ന കാലഘട്ടത്തിൽ കുമാരനാശാന്‍റെ പ്രസക്തി വർധിച്ചുവെന്ന് കെ.പി. കുമാരൻ സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' സിനിമയുടെ പ്രദർശനത്തോടനുബന്ധിച്ച പൊതുസമ്മേളനം വിലയിരുത്തി. കുമാരനാശാന്‍റെ കവിത 'വീണപൂവി'നെ ആധാരമാക്കി എഴുതിയ 'കായിക്കരയിലെ മണ്ണ്' കവിത സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ ഓൺലൈനിൽ അവതരിപ്പിച്ചു. സാഹിത്യകാരി സാറാ ജോസഫ്, ചിത്രൻ നമ്പൂതിരിപ്പാട് എന്നിവർ ഓൺലൈൻ മുഖേന പങ്കെടുത്തു. ശ്രീ തിയറ്ററിൽ സിനിമക്ക് മുന്നോടിയായി നടന്ന സമ്മേളനത്തിൽ സിനിമയിൽ കുമാരനാശാനായി വേഷമിട്ട ശ്രീവത്സൻ ജെ. മേനോൻ മുഖ്യാതിഥിയായി. 80 വയസ്സ് കഴിഞ്ഞ സംവിധായകൻ കെ.പി. കുമാരനുള്ള അഭിനന്ദനം കൂടിയായി സമ്മേളനം. കവി പി.എൻ. ഗോപീകൃഷ്ണൻ, ചലച്ചിത്ര നിരൂപകൻ ഐ. ഷൺമുഖദാസ്, കെ.ജെ. ജോണി, ചെറിയാൻ ജോസഫ്, മണിലാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.