അടിപ്പാത നിർമാണ അനാസ്ഥ: കോൺഗ്രസ് ഇന്ന് ദേശീയപാത ഉപരോധിക്കും ചാലക്കുടി: നഗരസഭ ജങ്ഷനിലെ അടിപ്പാത നിർമാണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദേശീയപാത അതോറിറ്റിയും കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വെള്ളിയാഴ്ച ദേശീയപാത ഉപരോധിക്കും. രാവിലെ 11ന് നഗരസഭ ജങ്ഷനിലാണ് ഉപരോധമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം മന്ദഗതിയിലാണ്. ജനപ്രതിനിധികൾ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റിയും നിർമാണ കമ്പനിയും നടപടിയെടുക്കാത്തത് ജനത്തോടുള്ള വെല്ലുവിളിയാണ്. പാർലമെന്‍റിലും നിയമസഭയിലും ഉന്നയിച്ചപ്പോൾ മാർച്ച് മാസത്തിനകം പൂർത്തിയാക്കുമെന്നാണ് മന്ത്രിമാർ ഉറപ്പ് നൽകിയത്. അപകടങ്ങളും മരണങ്ങളും ആവർത്തിക്കുമ്പോഴും പ്രവൃത്തി പൂർത്തിയാക്കുന്നതിൽ നിസംഗതയാണെന്ന് അവർ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.