കഥകളി ക്ലബ്​ വാർഷി​കാഘോഷം

ഇരിങ്ങാലക്കുട: ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തെ വിഭജിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുമ്പോൾ മനുഷ്യരും മനസ്സുകളും തമ്മിൽ കൂട്ടിയിണക്കുന്ന പാലങ്ങളാകാൻ കലാ-സാംസ്കാരിക സംഘടനകൾക്ക്​ കഴിയണമെന്ന്​ മന്ത്രി ഡോ. ആര്‍. ബിന്ദു. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബിന്‍റെ 47ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ക്ലബ് പ്രസിഡന്‍റ്​ അനിയൻ മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. സെക്രട്ടറി രമേശൻ നമ്പീശൻ, ഫാക്ട് പത്​മനാഭൻ, മുരളി, എ.എസ്. സതീശൻ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ സംസാരിച്ചു. 70 വയസ്സ്​​ പിന്നിട്ട 10 കഥകളി വേഷക്കാർക്ക് ഏർപ്പെടുത്തിയ ഡോ. കെ.എൻ. പിഷാരടി പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. കലാമണ്ഡലം ശിവദാസിന് ഇ. കേശവദാസ് സ്മാരക പുരസ്കാരവും സദനം അശ്വിന് എൻഡോവ്മെന്‍റും നൽകി. കേളി, ചൊല്ലിയാട്ടം, സിമ്പോസിയം എന്നിവയും തുടർന്ന്​ കഥകളിയും ഉണ്ടായി. tcm ijk photo.. ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് വാർഷികാഘോഷം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.