കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട: മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ . വൈകീട്ട് 8.10നും 8.40നും ഇടയിൽ നടന്ന ചടങ്ങില്‍ നകരമണ്ണ് ഇല്ലത്തെ ത്രിവിക്രമന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. മണക്കാട് പരമേശ്വരന്‍ നമ്പൂതിരി പരികര്‍മിയായിരുന്നു. മണിനാദത്തിന്റെ അകമ്പടിയില്‍ നടന്ന കൊടിയേറ്റം ദര്‍ശിക്കാന്‍ ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉത്സവത്തില്‍ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടികയറ്റം നടന്നത്. ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ്, അണിമംഗലം, തരണനെല്ലൂര് കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കൂറയും പവിത്രവും നല്‍കി സ്വീകരിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കുളമണ്‍ മൂസാണ് ചടങ്ങ് നിര്‍വഹിച്ചത്. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു. തുടര്‍ന്ന് പാണി കൊട്ടി പുറത്തുവന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തിയാണ് കൊടിയേറ്റം നിര്‍വഹിച്ചത്. തുടര്‍ന്ന് കൊരുമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള അരങ്ങേറി. കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച കഴിഞ്ഞ വര്‍ഷത്തെ ഉത്സവമാണ് ഇപ്പോൾ നടത്തുന്നത്. tcm ijk ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ നടന്ന ഉത്സവ കൊടിയേറ്റം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.