റോഡരികിലെ മാലിന്യം തള്ളൽ ദുരിതമാകുന്നു

വെട്ടിയാടന്‍ചിറ -ഇഞ്ചക്കുണ്ട് പാതയിലാണ്​ മാലിന്യം തള്ളുന്നത്​ മറ്റത്തൂര്‍: പഞ്ചായത്തിലെ വെട്ടിയാടന്‍ചിറ-ഇഞ്ചക്കുണ്ട് റോഡരികിൽ മാലിന്യം തള്ളുന്നത്​ യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാകുന്നു. ഇഞ്ചക്കുണ്ട്, പുത്തനോളി, നാഡിപ്പാറ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വ്യാപാര കേന്ദ്രമായ കോടാലിയിലെത്താന്‍ ആശ്രയിക്കുന്ന പാതയാണിത്​. ചെമ്പുചിറ, കൊരേച്ചാല്‍ പ്രദേശങ്ങളിലുള്ളവര്‍ ഇഞ്ചക്കുണ്ടിലേക്ക് പോകാനും ഇതേ റോഡിനെയാണ് ആശ്രയിക്കുന്നത്. വനംവകുപ്പിന്‍റെ തേക്ക്​ തോട്ടത്തിലൂടെ കടന്നുപോകുന്ന റോഡിന്‍റെ കുറെ ഭാഗങ്ങള്‍ വിജനമാണ്. കാട്ടുപന്നികള്‍ വിഹരിക്കുന്ന പാതയിൽ രാത്രി യാത്രക്കാർ കുറവാണ്. ഇത് മുതലെടുത്താണ് മാലിന്യ ചാക്കുകള്‍ തള്ളുന്നത്. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള ജൈവ മാലിന്യമടക്കമുള്ളവ ഇവിടെ ഉപേക്ഷിക്കുന്നുണ്ട്. ജൈവമാലിന്യം അഴുകി മഴവെള്ളത്തോടൊപ്പം സമീപത്തെ സ്വകാര്യ പറമ്പുകളിൽ ഒഴുകിയെത്തുന്നത് പരിസരവാസികൾക്ക്​ പ്രയാസമാകുന്നുണ്ട്​. മാലിന്യം ഭക്ഷിക്കാനെത്തുന്ന കുറുക്കന്‍, കാട്ടുപന്നി എന്നിവയെ ഭയന്നാണ് ജനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നത്. വനംവകുപ്പും പൊതുജനാരോഗ്യ വകുപ്പ്​ അധികൃതരും ചേര്‍ന്ന് മാലിന്യം തള്ളലിന്​ അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്യാപ്ഷന്‍ TCM KDA 5 alinya nikshepam വെട്ടിയാടന്‍ചിറ -ഇഞ്ചക്കുണ്ട് റോഡരികിലെ മാലിന്യ ചാക്കുകള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.