വള്ളത്തിന്‍റെ എൻജിനുകൾ മോഷ്​ടിച്ചു

അഴീക്കോട്: മത്സ്യബന്ധന വള്ളങ്ങളുടെ എൻജിനുകൾ മോഷണം പോയി. അഴീക്കോട് പൂച്ചക്കടവിൽ കെട്ടിയിരുന്ന, കാര സ്വദേശി കുഞ്ഞുമാക്കൻപുരക്കൽ ശശിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളങ്ങളുടെ രണ്ട് ഔട്ട് ബോർഡ് എൻജിനുകളാണ് മോഷ്ടിച്ചത്. ശനിയാഴ്ച പുലർച്ച മത്സ്യബന്ധനത്തിന് പോകാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം വരുമെന്ന് ഉടമ പറഞ്ഞു. പ്രദേശത്തുനിന്ന് വലകളും വള്ളത്തിന്‍റെ ഇന്ധനവും മറ്റും പലപ്പോഴായി മോഷണം പോയിട്ടുള്ളതായും പറയുന്നു. ഉടമയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.