കയ്പമംഗലം: കൊപ്രക്കളം ബുസ്താനുൽ ഉലൂം ഖുർആൻ അക്കാദമിയിൽ തഹ്‌ഫീളുൽ ഖുർആൻ സംഗമവും സനദ് ദാനവും നടത്തി. ബുസ്താൻ ഡയറക്ടർ അബ്ദുറഹ്‌മാൻ സലഫി സനദ് ദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തു. ബുസ്താൻ പ്രസിഡന്‍റ് ഹസ്സൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മുഹ്‌യിദ്ദീൻ മദനി സനദ് ദാനം നടത്തി. അബ്ദുൽ ഖാദർ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഹാഫിള് ത്വാഹിർ ഹസനി, പി.കെ. മുഹമ്മദ്, സെക്രട്ടറി ഇ.കെ. ഇബ്രാഹിം കുട്ടി മൗലവി, ടി.കെ. അബ്ബാസ് ബുസ്‌താനി, ഇസ്‌മായിൽ ബുസ്‌താനി, അബ്ദുൽ കരീം സ്വലാഹി, ഫവാസ് അൽഐനി എന്നിവർ സംസാരിച്ചു. ഈ വർഷം ഏഴ് വിദ്യാർഥികളാണ് അക്കാദമിയിൽനിന്ന് ഖുർആൻ ഹിഫ്ള് പഠനം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.