പിടിയിലായ വിഷ്ണു ഉദ്യോഗസ്ഥരോടൊപ്പം
Posted On
date_range Updated On
date_range 6.83 കിലോ കഞ്ചാവും മാരകായുധങ്ങളുമായി അറസ്റ്റിൽ
തൃപ്രയാർ: കഞ്ചാവ് കച്ചവടം നടത്തുന്ന മീൻപിടുത്തക്കാരനെ 6.83 കിലോ കഞ്ചാവും മാരാകായുധങ്ങളുമായി പിടികൂടി. നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെയാണ് (37) അറസ്റ്റ് ചെയ്തത്. അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ എന്നിവയാണ് പിടിച്ചെടുത്തത്. റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിക്കപ്പെടാതിരിക്കാൻ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും വലയുമായി മീൻപിടിക്കാൻ പോകുന്ന രീതിയായിരുന്നു പ്രതിയുടേത്. മീൻപിടുത്തക്കാരൻ എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് കഞ്ചാവ് കൈമാറിയിരുന്നത്. വിഷ്ണു മലപ്പുറം ജില്ലയിലും ഇടുക്കി ജില്ലയിലും കഞ്ചാവ് കേസിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.