മതിലകം: മതിലകം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രന്‍ അവതരിപ്പിച്ചു. സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക് സ്വാഗതം പറഞ്ഞു. 21.58 കോടി വരവും 20.77 കോടി ചെലവും 81.23 ലക്ഷം രൂപ നീക്കിയിരിപ്പുമുണ്ട്. കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് മത്സരാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കും. പ്രത്യേക ഇനത്തില്‍പ്പെട്ട 5000 ഹൈബ്രിഡ് തെങ്ങ് തൈകള്‍ വിതരണം ചെയ്യും. വാര്‍ഡില്‍ ഒരു അഗ്രോ ക്ലിനിക്ക് തുറക്കും. സിവില്‍ സർവിസ് പരീക്ഷാ പരിശീലനമാർഗ നിർദേശകേന്ദ്രം വിഭാവന ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.