പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക്‌ സമ്മേളനം

ചാലക്കുടി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചാലക്കുടി ബ്ലോക്ക്‌ വാർഷിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്​.പി.യു ബ്ലോക്ക് പ്രസിഡന്റ്‌ യു.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.പി. ജോർജ് കണക്കും അവതരിപ്പിച്ചു. എം. തുളസി, സി.ഡി. ജോസ്, പി.എ. സുബ്രഹ്മണ്യൻ, കെ.എസ്. വിജയകുമാർ, പി.വി. രാധാമണി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ.എ. ഹനീഫ വരണാധികാരിയായി. ഭാരവാഹികൾ: യു.കെ. പ്രഭാകരൻ (പ്രസി), എം.എ. നാരായണൻ (സെക്ര), എം.പി. ജോർജ് (ട്രഷ). TC MChdy - 5: പെൻഷനേഴ്സ് യൂനിയൻ ചാലക്കുടി ബ്ലോക്ക്‌ വാർഷിക സമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.