കയ്പമംഗലം: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കയ്‌പമംഗലം ഏരിയ സമ്മേളനം ജില്ല ട്രഷറർ പി.എം. പുഷ്‌പ കുമാരി ഉദ്‌ഘാടനം ചെയ്‌തു. പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി റിട്ടയർമെന്‍റ് തുക വെട്ടിക്കുറച്ചത് സർക്കാർ പുനഃപരിശോധിക്കുക, ഇരട്ട പെൻഷന്‍റെ പേരിൽ വിധവ പെൻഷൻ നിഷേധിക്കുന്ന സർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഏരിയ പ്രസിഡന്‍റ് കെ.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിന്ദു ഷാജി റിപ്പോർട്ടും ട്രഷറർ സിന്ധു സുനിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഇ.പി. ജെയിംസ്, ടി.ബി. വാസന്തി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്‍റായി കെ.ആർ. പ്രകാശനെയും സെക്രട്ടറിയായി ബിന്ദു ഷാജിയെയും ട്രഷററായി സിന്ധു സുനിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.