* 25 നാടകങ്ങളുടെ 50 അവതരണങ്ങള്‍ നടത്തും തൃശൂർ: കേരളത്തിലെ രംഗവേദിക്ക് പുത്തന്‍ ഉണർവ് നല്‍കാന്‍ കേരള സംഗീത നാടക അക്കാദമി ആവിഷ്‌കരിച്ച അമച്വര്‍ നാടകോത്സവത്തിന് മാര്‍ച്ച് ആദ്യവാരം തിരിതെളിയും. കേരളത്തിലെ 10 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന നാടകോത്സവത്തില്‍ 25 അമച്വര്‍ നാടകങ്ങളുടെ 50 അവതരണങ്ങളാണ് നടത്തുന്നത്. കേരള സംഗീത നാടക അക്കാദമിയും സംസ്ഥാന സര്‍ക്കാറും കൈകോര്‍ക്കുന്ന ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 അമച്വര്‍ നാടക സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കും. നാടകോത്സവം ഫെബ്രുവരി രണ്ടാം വാരം മുതല്‍ നടത്താനായിരുന്നു ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് മൂന്നാം തരംഗത്തിന്‍റെ രൂക്ഷത കാരണം മാറ്റിവെക്കുകയായിരുന്നു. ആദ്യഘട്ട നാടകോത്സവത്തിന് മാര്‍ച്ച് നാലിന് കാസര്‍കോട് നടക്കാവില്‍ തിരിതെളിയും. തൃശൂരിൽ വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി.എച്ച്.എസ്.എസിൽ മാര്‍ച്ച് ഒമ്പത് മുതല്‍ 14 വരെയും കൊടുങ്ങല്ലൂര്‍ മുസ്രിസ് കണ്‍വെന്‍ഷന്‍ സെന്‍ററിൽ മാർച്ച് 10 മുതല്‍ 15 വരെയും എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി സ്കൂളിൽ മാർച്ച് 27 മുതല്‍ 31 വരെയും നാടകോത്സവം നടക്കും. കണ്ണൂരിൽ മാർച്ച് 16 മുതല്‍ 20 വരെയാണ് നാടകോത്സവം. കൊല്ലത്ത് ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് വരെ പ്രകാശ് കലാകേന്ദ്രം ഓഡിറ്റോറിയത്തിലും തിരുവനന്തപുരത്ത് ഏപ്രില്‍ എട്ടു മുതല്‍ 12 വരെ രംഗപ്രഭാത് നാടകഗ്രാമത്തിലും കോഴിക്കോട്ട് മേയ് ഒമ്പത് മുതല്‍ 13 വരെ കേളു ഏട്ടന്‍ പി.പി. ശങ്കരന്‍ സ്മാരക ഹാളിലും നാടകോത്സവം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.