സി.എസ്​.ബി ബാങ്ക് പ്രശ്നങ്ങൾ ആർ.ബി.ഐ നിരീക്ഷിക്കുന്നു -കേന്ദ്രമന്ത്രി

ന്യൂഡൽഹി: സി.എസ്​.ബി ബാങ്ക്​ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ റിസർവ് ബാങ്ക് നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യ മേഖലയിലെ ബാങ്കുകൾക്ക് ബാധകമായ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗവത് കാരാട് ടി.എൻ. പ്രതാപൻ എം.പിയെ രേഖാമൂലം അറിയിച്ചു. എം.പി ലോക്​സഭയിൽ ഉന്നയിച്ച വിഷയത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ വേതനം, നിയമനം, വിരമിക്കൽ പ്രായം, ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ റിസർവ് ബാങ്ക് തയാറാക്കിയ നിയമാവലികൾ ഉണ്ടെന്നും അത് ലംഘിക്കുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.