'എന്‍റെ ഗുരു' ക്യാമ്പ്​

കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം പാഠ്യവിഷയമാക്കണമെന്ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ദൈവദശകം കൂട്ടായ്മ ശ്രീനാരായണ ഗുരുവിന്‍റെ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന 'എന്‍റെ ഗുരു' ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരതനാട്യം നർത്തകൻ കലാക്ഷേത്ര സുദീപ് മോഹനൻ, യോഗാധ്യാപിക അഞ്ജന സന്തോഷ് എന്നിവർ ക്ലാസെടുത്തു. ദൈവദശകം കൂട്ടായ്മ രക്ഷാധികാരി പ്രഫ. കെ.കെ. രവി അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കെ.പി. സുനിൽ കുമാർ, ദിവ്യ പി. മേനോൻ, സുനന്ദ ശബരീശൻ, ലിസ ഗിരിവാസൻ, നജീബ് പി. മുഹമ്മദ്, ജോസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.