ഇരിങ്ങാലക്കുട: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പട്ടണത്തിലെ പ്രമുഖ ഹോട്ടലുകളായ കല്ലട റീജൻസി, സെവൻ സീസ് എന്നിവയിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ 6.30 മുതൽ 10 വരെ ഒമ്പത് ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. ചിക്കൻ, മട്ടൻ, ബീഫ് ഉൾപ്പെടെയുള്ളവയാണ് കല്ലട റീജൻസിയിൽനിന്ന് സെവൻ സീസിൽനിന്നും പിടിച്ചെടുത്തത്. ഹെൽത്ത് സൂപ്പർവൈസർ കെ.എം. സൈനുദ്ദീന്‍റെ നിർദേശപ്രകാരം നടത്തിയ പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ടി. അനൂപ്കുമാർ, ജെ.എച്ച്.ഐമാരായ പി.വി. സൂരജ്, ജെ.എൽ. പ്രമോദ്കുമാർ എന്നിവർ നേതൃത്വം നൽകി. കുറ്റക്കാർക്കെതിരെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.