തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ എട്ട് ഹൈസ്കൂളുകളിൽ വിദ്യാർഥികൾക്ക് ഭരണഘടനാവബോധ ക്ലാസും കലാജാഥയും സംഘടിപ്പിച്ചു. തൃശൂർ ജന നയനയുടെ ഭരണഘടനാവിഷ്കാരം അവതരിപ്പിച്ചു. വി.ഡി. പ്രേംപ്രസാദ് നയിക്കുന്ന പരിപാടി വലപ്പാട് സ്കൂളിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ഡി. ഷിനിത, ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൻ മല്ലിക ദേവൻ, അംഗങ്ങളായ ഇബ്രാഹിം പടുവിങ്ങൽ, സി.ആർ. ഷൈൻ, വസന്തദേവ ലാൽ, തളിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് പി.ഐ. സജിത, പ്രധാനാധ്യാപിക സുദർശിനി, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.