പ്രേമചന്ദ്രനെയും മന്ത്രിയെയും അഭിനന്ദിച്ച് സ്പീക്കർ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ച ആ​ർ.​എ​സ്.​പി​യി​ലെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും മ​റു​പ​ടി ന​ൽ​കി​യ ന​ഗ​ര വി​ക​സ​ന മ​ന്ത്രി ഹ​ർ​ദീ​പ്സി​ങ് പു​രി​ക്കും സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യു​ടെ അ​ഭി​ന​ന്ദ​നം. ചോ​ദ്യം ഏ​റെ പ്ര​സ​ക്തം; ഉ​ത്ത​രം വ്യ​ക്തം. ര​ണ്ടു​പേ​രും വി​വേ​ക​പൂ​ർ​വം പെ​രു​മാ​റി. ഇ​ങ്ങ​നെ​യാ​ണ് വേ​ണ്ട​ത് -സ്പീ​ക്ക​ർ പ​റ​ഞ്ഞു. 'അ​മൃ​ത്' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി കൊ​ല്ലം ഉ​ള്‍പ്പെ​ടെ രാ​ജ്യ​ത്തെ 456 ന​ഗ​ര​ങ്ങ​ൾ സ​മ​ഗ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ന്റെ ചോ​ദ്യം. ന​ഗ​ര​ങ്ങ​ളു​ടെ സ​മ​ഗ്ര ആ​സൂ​ത്ര​ണ, വി​ക​സ​ന പ​ദ്ധ​തി​യും അ​തി​നൊ​പ്പം തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്ന് ​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉ​ന്ന​യി​ച്ച വി​ഷ​യം പ്ര​സ​ക്ത​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.