മാള: അതിരപ്പിള്ളി കണ്ണംകുഴിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച മാള പുത്തൻചിറയിലെ ആഗ്നിമിയയുടെ വീട് സംസ്ഥാന ബാലാവകാശ കമീഷൻ സന്ദർശിച്ചു. വനമേഖലയിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കും വന്യജീവി ആക്രമണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് നിർദേശം നൽകുമെന്ന് കമീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്‌കുമാർ പറഞ്ഞു. ആഗ്നിമിയയുടെ അമ്മ അജന്യയുമായും മറ്റ് ബന്ധുക്കളുമായും കമീഷൻ സംസാരിച്ചു. വനമേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും നടപടി ഉണ്ടാകുന്നില്ലെന്നും കണ്ണൻകുഴിയിൽനിന്നെത്തിയ ബന്ധുക്കൾ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് പരാതി കേട്ട കെ.വി. മനോജ്‌കുമാർ കുടുംബത്തെ അറിയിച്ചു. കമീഷൻ അംഗം സി.വി. ജയകുമാർ, ജില്ല ശിശു സംരക്ഷണ ഉദ്യോഗസ്ഥ പി.ജി. മഞ്ജു, പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്‍റ് റോമി ബേബി, അംഗങ്ങളായ വി.എൻ. രാജേഷ്, ധനുഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ----------- TCM- MLA- AAMI - HOUSE - MALA: ആനയുടെ ആക്രമണത്തിൽ മരിച്ച ബാലികയുടെ മാള പുത്തൻചിറയിലെ വീട് സംസ്ഥാന ബാലാവകാശ കമീഷൻ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.