കളക്ഷൻ ഫെസിലിറ്റി സൻെറർ നിർമാണപദ്ധതി പഞ്ചായത്തിലെ എല്ലാ വാർഡിലും സ്ഥാപിക്കും കളക്ഷൻ ഫെസിലിറ്റി സൻെറർ നിർമാണപദ്ധതി പഞ്ചായത്തിലെ എല്ലാ വാർഡിലും സ്ഥാപിക്കും ആളൂർ: കളക്ഷൻ ഫെസിലിറ്റി സൻെറർ നിർമാണ പദ്ധതി പഞ്ചായത്തിലെ എല്ലാ വാർഡിലും സ്ഥാപിക്കുമെന്ന് ആളൂർ പഞ്ചായത്ത്. വാർഡ് 16 താഴേക്കാട്ട് പഞ്ചായത്ത് വിപുലമായ ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. താഴേക്കാട് കമ്യൂണിറ്റി ഹാൾ പരിസരത്താണ് കെട്ടിടം നിർമിക്കുന്നതിന് ശ്രമം നടത്തിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പഞ്ചായത്ത് സംസ്കരണ പദ്ധതി വാർഡ് തല സംസ്കരണമായി മാറ്റി. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പൗരസമിതി രൂപവത്‌കരിച്ച് പ്രതിഷേധിച്ചു. തുടർന്നാണ് പദ്ധതി മാറ്റാൻ തീരുമാനിച്ചത്. എല്ലാ വാർഡുകളിലെയും മാലിന്യം ഇവിടേക്ക് കൊണ്ടുവരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ആക്ഷേപം. പ്രതിഷേധം കണക്കിലെടുത്ത് അതത് വാർഡിലെ മാത്രം മാലിന്യശേഖരണത്തിനായി കെട്ടിടം നിർമിക്കാൻ യൂനിറ്റുകൾ സ്ഥാപിക്കാനും കഴിഞ്ഞ ദിവസത്തെ അടിയന്തര പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.